NASA | Object temporarily orbiting Earth is 54-year-old rocket, not asteroid | Keralakaumudi

2 Просмотры
Издатель
ഭൂമിയുടെ ഭ്രമണപഥത്തില്‍ ചുറ്റിക്കറ്റങ്ങുന്ന ആ നിഗൂഡ വസ്തു ഛിന്നഗ്രഹമല്ലെന്നും, 54 വര്‍ഷം പഴക്കമുള്ള റോക്കറ്റാണെന്നും നാസ അറിയിച്ചു. ഹവായില്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നാണ് വസ്തു തിരിച്ചറിഞ്ഞതെന്ന് കാലിഫോര്‍ണിയയിലെ പസഡെനയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി റിപ്പോര്‍ട്ടു ചെയ്തു.
സെപ്തംബറില്‍ കണ്ടെത്തിയ ഈ വസ്തു ഛിന്നഗ്രഹമാണെന്നായിരുന്നു ആദ്യംകരുതിയിരുന്നത്. എന്നാല്‍ നാസയുടെ മികച്ച ഛിന്നഗ്രഹ വിദഗ്ദ്ധനായ പോള്‍ ചോഡാസ്, 1966 ലെ ചന്ദ്രലാന്‍ഡിംഗ് ദൗത്യം പരാജയപ്പെട്ട സര്‍വേയര്‍ 2 ല്‍ നിന്നുള്ള അവശിഷ്ടമാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. 2020 എസ്ഒ എന്ന് പേരിട്ടിരിക്കുന്ന ഈ വസ്തു ഒരു പഴയ റോക്കറ്റ് ബൂസ്റ്ററാണെന്ന് സംശയിക്കുന്നു. ചന്ദ്ര ദൗത്യത്തില്‍ നിന്ന് വേര്‍പെട്ട ഒരു റോക്കറ്റ് അതിന്റെ പ്രാഥമികഘട്ടത്തില്‍ ചന്ദ്രന്റ ഭ്രമണപഥത്തിലൂടെ കടന്നുപോകുകയും സൂര്യന്റെ ഭ്രമണപഥത്തിലേക്ക് രക്ഷപ്പെടുകയും ചെയ്താല്‍ അത് കൃത്യമായി ഇങ്ങനെ ഭൂമിയെ പിന്തുടരും
Категория
Видео о природе
Комментариев нет.